കാലവും കോവിഡും

ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്‌, ഹേമന്തം.. പ്രകൃതിയുടെ വരദാനമായി ഹർഷഭാരതത്തിലെ ഈരണ്ടു മാസം വീതം നീണ്ടുനിൽക്കുന്ന ആറു ഋതുക്കൾ. ഇടവിടാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ വിസ്മയ വ്യവസ്ഥിതി. ഇതിൽ വർഷകാലം നമ്മുടെ കേരളക്കരയിൽ എത്തുമ്പോൾ ഇടവപ്പാതിയായും തുലാവർഷമായും ഇരട്ടിമധുരമാകും. എന്നാൽ ഈ ഇരട്ടിമധുരം കഴിഞ്ഞ രണ്ട് വർഷമായി സ്വല്പ്പം കയ്പേകുന്നുണ്ട് മലയാളിക്ക്. കുറ്റം കാലത്തിന്റെയല്ല, പ്രകൃതിയോടുള്ള നമ്മുടെ കയ്യേറ്റവും കൈകടത്തലും ഇത്തിരി കൂടിപ്പോയി, കരുതലുകൾ ഇല്ലാതെയായി. ഇവയ്‌ക്കെല്ലാം മീതെ ഇന്നിതാ ഒരു പുതിയ … Continue reading കാലവും കോവിഡും

മങ്ങുന്ന കാഴ്ചകൾ.!

തിരക്കേറിയ ഓഫീസ് ദിനങ്ങൾക്ക് താത്കാലിക ശമനമായി വീണ്ടുമൊരു വെള്ളിയാഴ്ച, weekend. നേരം പുലരുന്നേയുള്ളു. ഒഴിവുദിവസം നേരത്തെ ഉണരുകയെന്നത് കുട്ടികാലംതൊട്ടെ നല്ല താല്പര്യമുള്ള കാര്യമാണ്. എന്താണെന്നറിയില്ല അന്നേദിവസം കണ്ണും മെയ്യും കിടക്കയിൽനിന്നു എളുപ്പത്തിൽ വേറിടും. നീണ്ട ഉറക്കത്തിനു ഒഴിവുദിവസത്തെ മുഴുവനായിട്ടങ്ങു വിഴുങ്ങാൻ കൊടുക്കാനൊരു മടി. അല്ലെങ്കിലും ഉണരുന്നതിലെ ഉന്മേഷം ആസ്വദിക്കാനുള്ള ഇടവേളയല്ലേ ഉറക്കം, ഉന്മേഷത്തിന് ഉഷസ്സിനോളം പോന്ന കൂട്ട് വേറെയില്ലതാനും, കൂടെ ഒരു കപ്പ് ചായയും. ഒറ്റയ്ക്കാവുമ്പോഴുള്ള പതിവുപോലെ ഒരു പുസ്‌തകവും കയ്യിലെടുത്തു കാറുമായി പുറത്തിറിങ്ങി. പരിക്കുകൾ കാരണം … Continue reading മങ്ങുന്ന കാഴ്ചകൾ.!

വഴിയോരങ്ങൾക്ക് പറയാനുള്ളത്..

ജിദ്ദയിൽ നിന്നും അബഹയിലേക്ക്.. രണ്ടു ദിവസത്തെ ഒരു യാത്ര, ജിദ്ദയിൽ നിന്നും കൂട്ടുകാരുമൊത്ത്. സൗദിയുടെ തെക്കു പടിഞ്ഞാറു ചെങ്കടലിനു സ്വല്പം ഉള്ളോട്ടുമാറിയുള്ള അബഹ എന്ന കുന്നിൻ പ്രദേശത്തേക്കാണ് ഇത്തവണ. അറ്റമില്ലാത്ത മരുഭൂമിയിലെ സൂര്യോദയം തെല്ലും നഷ്ടമാവരുതെന്ന നിർബന്ധത്തിൽ പുലർച്ചെ മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. .. സൗദിയിലെ പച്ചപ്പുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബഹ. കോടമഞ്ഞിനാൽ പാതിമൂടിയ മനോഹരമായ മലനിരകളാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. എത്തിച്ചേർന്നാൽ ഇത് സൗദിയിലാണൊന്നു സംശയിക്കും, അത്രയ്ക്ക് വ്യത്യസ്തമാണ് അവിടത്തെ കാഴ്ചകളും കാലാവസ്ഥയും. രണ്ടു … Continue reading വഴിയോരങ്ങൾക്ക് പറയാനുള്ളത്..