മാറ്റം മാത്രം മാറ്റമില്ലാതെ തുടരുമ്പോൾമാറാതിരിക്കാനുള്ളിലൊരു മോഹം.. മാറുന്നു വഴികൾ വഴിയോരങ്ങൾമാറുന്നു രുചികൾ അഭിരുചികൾമാറുന്നു കാലവും കോലവുംമാറുന്നു വേണ്ടാ വേണ്ടതുകൾ വേണ്ടുവോളംമാറുന്നു നാമും നാമറിയാതെ.. മാറാനാവില്ലെന്ന് ഇന്നലകൾ,തിരിച്ചറിവിന്റ തിരിഞ്ഞുനോട്ടത്തിലതുംഅനുദിനം മാറുന്നു കൂടെ..തരിശെന്ന് വിധിച്ച മരുവുപോലുമിന്ന്പച്ചവിരിച്ച് തണലേകുന്നു.. കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളായ്‌താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലികളുംവിടരുന്നു ഉള്ളിൽ വര്‍ണ്ണാഭമായ്..അയവിറക്കുന്തോറും മധുരമായി മാറുന്നു കയ്‌പ്പോർമ്മകൾ..മധുരസ്മരണകൾ പട്ടുവിരിച്ചിട്ടസ്മൃതിപദങ്ങളിൽ നിന്നുംഅടരാനാകാതെ നാമിന്നും.. ഇഷ്ടമതെന്നും ഇന്നിനോട് മാത്രംനിഴലായ് കൂടെവേണം നിനവുകൾകനൽകെടാതെ കനവുകളും..മാറിയും മാറാതെ മുന്നോട്ട് നീങ്ങിടാംതെല്ലും വേണ്ട പരിഭ്രമം,തേടുവാനില്ല നമ്മെയല്ലാതെ എങ്ങും.. മാറുന്നതത്രയും ചുറ്റിലും പിന്നെയുംമാറാൻ മടിച്ചു … Continue reading മാറിയും മാറാതെ
POSTS
താഴ്ന്നു പറക്കാം.!
പ്രണയം ഭ്രമിക്കുന്ന പ്രഭാതത്തിലെഈറനണിഞ്ഞ ഇടവഴികളിലിന്ന് പ്രാണൻറെ കരിനിഴൽ വീണിരിക്കുന്നു.. പടിവാതിലും വാതിൽപഴുതും കടന്ന്നെഞ്ചോരം വരെ മൃത്യുവിൻ നിഴലാട്ടങ്ങൾ..ഉയിരും ഉള്ളും വിറകൊള്ളുന്നുള്ളറകളിൽ.. വർണ്ണങ്ങളെല്ലാം മങ്ങിയപോൽ..കിളിനാദങ്ങൾ കാതങ്ങളകലെയായ്..രുചിയും ഗന്ധവും അറിയാതെയായ്.. ആരെല്ലാം കൈപിടിച്ച് പിച്ചവെച്ചൊരുവൻ, ഇന്ന് മേഘങ്ങൾക്കുമുയരെ പറക്കുന്നു..സർവ്വം നിരീക്ഷിക്കുന്നു.. ഗർവ്വ് മുഴക്കുന്നു.. മനുഷ്യാ.. മർത്യാ..ആകാശങ്ങളിൽ അനശ്വരതയുടെകൂടുകൂട്ടാൻ നിനക്കാവില്ല..നീയുമൊരുനാൾ വീഴും, മണ്ണിലലിയും.. അന്യോന്യം കൊത്തിവലിക്കുന്നകഴുകചിന്തകൾ വെടിഞ്ഞീടാം..ഒരുമിച്ചിരുന്നു കൊത്തിപ്പെറുക്കി തിന്നുന്നമാടപ്രാവുകളുടെ മാനസ്സിക താഴ്വവരയിലേക്ക്ഇനിയല്പനേരം താഴ്ന്നു പറക്കാം.. ഇനിയൊരു പ്രളയത്തിനും മഹാമാരിക്കും പകുത്തു നൽകാനെത്ര ബാക്കിയുണ്ടായുസ്സിൽ.. അലിഞ്ഞുചേരും മുൻപെ നീ അറിയുക..സോദർക്ക് ചിറകേകുക.. … Continue reading താഴ്ന്നു പറക്കാം.!
ഇത് പ്രവാസത്തിന്റ ഇല പൊഴിയും കാലം
... Please click on this Download button for the pdf file.Download
കാലവും കോവിഡും
ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം.. പ്രകൃതിയുടെ വരദാനമായി ഹർഷഭാരതത്തിലെ ഈരണ്ടു മാസം വീതം നീണ്ടുനിൽക്കുന്ന ആറു ഋതുക്കൾ. ഇടവിടാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ വിസ്മയ വ്യവസ്ഥിതി. ഇതിൽ വർഷകാലം നമ്മുടെ കേരളക്കരയിൽ എത്തുമ്പോൾ ഇടവപ്പാതിയായും തുലാവർഷമായും ഇരട്ടിമധുരമാകും. എന്നാൽ ഈ ഇരട്ടിമധുരം കഴിഞ്ഞ രണ്ട് വർഷമായി സ്വല്പ്പം കയ്പേകുന്നുണ്ട് മലയാളിക്ക്. കുറ്റം കാലത്തിന്റെയല്ല, പ്രകൃതിയോടുള്ള നമ്മുടെ കയ്യേറ്റവും കൈകടത്തലും ഇത്തിരി കൂടിപ്പോയി, കരുതലുകൾ ഇല്ലാതെയായി. ഇവയ്‌ക്കെല്ലാം മീതെ ഇന്നിതാ ഒരു പുതിയ … Continue reading കാലവും കോവിഡും
Lockdown for a brand new dawn.!
A Lockdown Morning After couple of hours of early morning scrolling, swiping and flicking exercises, I just locked my phone for sometime. Not long, I took the phone again and had a look at the home screen. Usually I look at the mobile home screen for date and time but nowadays I check the day … Continue reading Lockdown for a brand new dawn.!
മങ്ങുന്ന കാഴ്ചകൾ.!
തിരക്കേറിയ ഓഫീസ് ദിനങ്ങൾക്ക് താത്കാലിക ശമനമായി വീണ്ടുമൊരു വെള്ളിയാഴ്ച, weekend. നേരം പുലരുന്നേയുള്ളു. ഒഴിവുദിവസം നേരത്തെ ഉണരുകയെന്നത് കുട്ടികാലംതൊട്ടെ നല്ല താല്പര്യമുള്ള കാര്യമാണ്. എന്താണെന്നറിയില്ല അന്നേദിവസം കണ്ണും മെയ്യും കിടക്കയിൽനിന്നു എളുപ്പത്തിൽ വേറിടും. നീണ്ട ഉറക്കത്തിനു ഒഴിവുദിവസത്തെ മുഴുവനായിട്ടങ്ങു വിഴുങ്ങാൻ കൊടുക്കാനൊരു മടി. അല്ലെങ്കിലും ഉണരുന്നതിലെ ഉന്മേഷം ആസ്വദിക്കാനുള്ള ഇടവേളയല്ലേ ഉറക്കം, ഉന്മേഷത്തിന് ഉഷസ്സിനോളം പോന്ന കൂട്ട് വേറെയില്ലതാനും, കൂടെ ഒരു കപ്പ് ചായയും. ഒറ്റയ്ക്കാവുമ്പോഴുള്ള പതിവുപോലെ ഒരു പുസ്‌തകവും കയ്യിലെടുത്തു കാറുമായി പുറത്തിറിങ്ങി. പരിക്കുകൾ കാരണം … Continue reading മങ്ങുന്ന കാഴ്ചകൾ.!
വഴിയോരങ്ങൾക്ക് പറയാനുള്ളത്..
ജിദ്ദയിൽ നിന്നും അബഹയിലേക്ക്.. രണ്ടു ദിവസത്തെ ഒരു യാത്ര, ജിദ്ദയിൽ നിന്നും കൂട്ടുകാരുമൊത്ത്. സൗദിയുടെ തെക്കു പടിഞ്ഞാറു ചെങ്കടലിനു സ്വല്പം ഉള്ളോട്ടുമാറിയുള്ള അബഹ എന്ന കുന്നിൻ പ്രദേശത്തേക്കാണ് ഇത്തവണ. അറ്റമില്ലാത്ത മരുഭൂമിയിലെ സൂര്യോദയം തെല്ലും നഷ്ടമാവരുതെന്ന നിർബന്ധത്തിൽ പുലർച്ചെ മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. .. സൗദിയിലെ പച്ചപ്പുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബഹ. കോടമഞ്ഞിനാൽ പാതിമൂടിയ മനോഹരമായ മലനിരകളാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. എത്തിച്ചേർന്നാൽ ഇത് സൗദിയിലാണൊന്നു സംശയിക്കും, അത്രയ്ക്ക് വ്യത്യസ്തമാണ് അവിടത്തെ കാഴ്ചകളും കാലാവസ്ഥയും. രണ്ടു … Continue reading വഴിയോരങ്ങൾക്ക് പറയാനുള്ളത്..